ജന്മ ദിനം !
ഇന്ന് ......... എന്റെ ജന്മ ദിനം !
ആയുസ്സു മരത്തിലെ ഒരില കൂടി
പതുക്കെ കൊഴിഞ്ഞു വീഴുന്നു;
ഭൂമിക്ക് നനവേകാൻ ,വളമാകാൻ !
നോവിന്റെ വെയിൽ കാഞ്ഞുണങ്ങിയ
ഈ തടിയുമൊരുനാൾ നിലം പൊത്തും
ഭൂമിക്ക് വളമാകും ,.......
പിന്നെയൊരുനാൾ
ഇനിയും മുളക്കാത്തൊരു
വിത്തിന്റെ മുളയാകും
തളിർക്കും ഞാൻ ,വീണ്ടും പൂക്കും
തണലിടും ,സുഗന്ധം പരത്തും ചുറ്റും
മണമേകി,ത്തണലേകി
ക്കൊതി തീർന്നില്ലെനിക്കീ ജന്മം !!
....................................
( ജന്മ ദിനമായ ഫിബ്രുവരി 2 നു എഴുതിയത് )
Comments