ഒറ്റയ്ക്കല്ല ഞാന്‍ !!
..............
കുട്ടിക്കാലം തൊട്ടിന്നോളം
പിണങ്ങാതെ ,പിരിയാതെ
കൂട്ടിനുണ്ടവൻ നിത്യം ..!
ഒറ്റയ്ക്കല്ല ഞാൻ !
വിരഹമായി കണ്ണിറുക്കിയും
മ്രൃത്യുവായ്ച്ചിരിച്ചും
ചിലപ്പോളൊരു
തീർത്ഥ ജലബിന്ദുവായെന്റെ
കണ്ണിൽ കിനിഞ്ഞും
ആത്മാവിൽ നനഞ്ഞു കുതിർന്നും
കുളിരു പകർന്നും
അരികിൽ തന്നുണ്ടാമവൻ
ഒറ്റയ്ക്കല്ല ഞാൻ ...!
അറിയാതെ ചിതറി വീഴുമീ
അക്ഷരക്കൂട്ടങ്ങൾ
പതുക്കെ പെറുക്കിയെടുത്തും
കണ്ണീരിൽ കഴുകിത്തുടച്ചും
ചേലിൽ ചേർത്തു വെച്ചും ...
ഇപ്പോഴുമ,രികിൽ തന്നുണ്ടവൻ
ഒറ്റയ്ക്കല്ല ഞാൻ ... !
Comments